കാഞ്ഞങ്ങാട്: എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശോകൻ കരുവാച്ചേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ വത്സല കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ.ടി ശശി, സെക്രട്ടറി വി.ടി.പി രാജേഷ്, ലോകേഷ്, ബ്രിജേഷ് പൈനി, റെനിൽസൺ കെ. തോമസ്, സായിദ ബീവി, വി.എം രാജേഷ്, എം. വിജയകുമാർ, രതീഷ് പെരിയങ്ങാനം, സഞ്ജീവൻ അച്ചാന്തുരുത്തി, സംസ്ഥാന കമ്മറ്റി ഓഡിറ്റർ കെ.വി സജീഷ് കുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ബിജേഷ് ജെറാഡ്, കെ. സുധി, കെ. ജയദീപ്, പ്രസീത കൈപ്രത്ത്, എം.വി ശ്രീജ, എം. മനോജ്, ഗിരീഷ് കുമാർ ദീപക് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷഫീക്ക് തൃക്കരിപ്പൂർ സ്വാഗതവും എം.വി രാജീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |