SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

പ്രളയസമാനം ബാവലി തീരം ചെറുതോടുകളും കരകവിഞ്ഞു

manikadav

കൊട്ടിയൂർ:വെള്ളിയാഴ്ച രാത്രി മുതൽ മലയോരത്ത് പെയ്യുന്ന കനത്ത മഴയിൽ മേഖലയിൽ പ്രളയ സമാനമായ സാഹചര്യമാണുള്ളത്. ഒരാഴ്ച മുമ്പുവരെ വെള്ളം വളരെ കുറവായിരുന്ന ബാവലിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കൊട്ടിയൂരിൽ പാമ്പറപ്പാൻ പാലത്തിന് തൊട്ടുമുകൾ വശം വരെ ജലനിരപ്പ് ഉയർന്നതോടെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിലായി. ചെറുതോടുകൾ ഉൾപ്പെടെ കര കവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി.

കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടിയിൽ മലയോര ഹൈവേയിൽ വെള്ളം കയറിയതുൾപ്പെടെ മഴയിൽ പലയിടങ്ങളിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL