SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

വെള്ളം കയറി ചിക്കൻ ഫാമിലെ 6300 കോഴികൾ ചത്തു

chicken
👆🏻(പടം) ചെറുപുഴ മീൻതുള്ളിയിലെ ചിക്കൻ ഫാമിൽ വെള്ളം കയറി കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ

ചെറുപുഴ: കനത്ത മഴയിൽ വെള്ളം കയറി ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ പി.ആർ സൂര്യ എന്ന സംരംഭകയുടെ കേരള ചിക്കൻ ഫാമിലെ 6300 കോഴികൾ ചത്തു. 39 ചാക്ക് കോഴിത്തീറ്റ ഒഴുകിപ്പോയി.
കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വളർച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നൽകുന്ന ബൈ-ബാക്ക് വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ പൂർണ വളർച്ചയെത്തിയ കോഴികളാണ് ചത്തത്.
കോഴികളുടെ വില, തകർന്ന ഷെഡ്ഡ്, നശിപ്പിക്കപ്പെട്ട തീറ്റ പാത്രങ്ങൾ, മോട്ടോർ പമ്പ് എന്നിവയുൾപ്പെടെ സംരംഭകയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
കുടുംബശ്രീക്ക് 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കണക്കാക്കുന്നത്. സംഭവസ്ഥലം ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOZHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL