
പയ്യന്നൂർ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി , സി.ബി.എസ്.സി. (പത്താം ക്ലാസ്സ് )പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്, എ വൺ നേടിയ കണ്ണൂർ - കാസർകോട് ജില്ലകളിലെ പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികളെ സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ക്യാഷ് അവാർഡുകൾ നൽകി അനുമോദിക്കുന്നു.ശ്രീനാരായണ വിദ്യാലയത്തിൽ 28ന് രാവിലെ 10ന് നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ അവാർഡുകൾ വിതരണം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സർട്ടിഫിക്കറ്റിന്റെ കോപ്പി, ഫോട്ടോ , ഫോൺ നമ്പർ എന്നിവ സഹിതം , സെക്രട്ടറി, സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ്, ശ്രീ നാരായണ വിദ്യാലയം , പയ്യന്നൂർ 670307 എന്ന വിലാസത്തിൽ 14ന് മുൻപ് സമർപ്പിക്കണം. ഫോൺ : 9447389317.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |