തൊടുപുഴ: വലിപ്പം കൂടിയ ഗർഭാശയ മുഴകൾ മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 46കാരിക്ക് പുതുജീവൻ നൽകി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ . അത്യാധുനിക കീഹോൾ ശസ്ത്രക്രിയയായ ടോട്ടൽ ലാപ്രോസ്‌കോപ്പിക് ഹിസ്റ്റെരെക്ടമിയിലൂടെ 20 മുഴകളുണ്ടായിരുന്ന 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയം നീക്കം ചെയ്താണ് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അമിത രക്തസ്രാവവും ഗുരുതരമായ വിളർച്ചയും മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളോടെയാണ് തൊടുപുഴ മടക്കത്താനം സ്വദേശിനിയായ രോഗി ആശുപത്രിയിൽ പ്രവേശിച്ചത്. പരിശോധനയിൽ സ്ത്രീയുടെ ഗർഭപാത്രത്തിന് 28 ആഴ്ച ഗർഭാവസ്ഥയിലുള്ള ഗർഭപാത്രത്തിന് സമാനമായ വലുപ്പമുള്ളതായി കണ്ടെത്തി.. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി.ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനൂജ സെബാസ്റ്റ്യൻ, ഡോ. മീന സോമൻ, ഡോ. ഈവലിൻ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.അനസ്തീഷ്യ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. സുനിൽ എ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നിതിഷ റോയ് എന്നിവർ നേതൃത്വം നൽകി. നഴ്സിംഗ് ടീമിൽ ജിന്റോ, ഷൈജു, സ്മിത എന്നിവരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |