ഇടുക്കി: മൂന്ന് മാസത്തിനിടെ 643 ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നായി ആകെ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയതായി അസി. കമ്മിഷണർ അറിയിച്ചു. പരിശോധനകളുടെ ഭാഗമായി 139 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 202 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 15 സാമ്പിളുകൾ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. വീഴ്ചകൾ വരുത്തിയ 95 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് വഴി 422 പരിശോധനകൾ പൂർത്തിയാക്കി. കൂടാതെ, ലഭിച്ച 71 പരാതികളിൽ 70 എണ്ണവും തീർപ്പാക്കിയിട്ടുണ്ട്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗത്തിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്. എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ ബൈജു പി. ജോസഫ്, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |