
കൊച്ചി: രാജ്യത്ത് ആദ്യമായി വയോജന വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശനയെും യു.ഡി.എഫ് സർക്കാരിനെയും മഹാത്മഗാന്ധി വയോമിത്ര കേന്ദ്രം അഭിനന്ദിച്ചു. വയോജനക്ഷേമത്തിനുവേണ്ടി നിർദ്ദിഷ്ഠ നിയമ നിർമ്മാണത്തിൽ ഉൾക്കൊള്ളിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾക്കൊപ്പം വരുമാനമില്ലാത്ത വയോജനങ്ങൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കണമെന്നും വയോമിത്ര കേന്ദ്രം സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രസിഡന്റ് അഡ്വ.ജേക്കബ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.രാധാകൃഷ്ണൻ നായർ, വിശാലാക്ഷി, എൻ.എം. ഹസൻ, റാണി വലന്റൈൻ, പി.എൻ. സുരേന്ദ്രൻ, ഇ.ജെ. ജോബ്, ബർണാഡ് നെറ്റോ, കെ.വി.സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |