
പയ്യന്നൂർ: കരിവെള്ളൂർ പലിയേരിയിലെ തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയ ഋത്വിക് രാജിനെ പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി പി.രാജേഷ് , ധീരതയ്ക്കും മാതൃകാപരമായ ജീവൻ രക്ഷാ പ്രവർത്തനത്തിനുമുള്ള മംഗളപത്രം ഋത്വിക് രാജിന് സമ്മാനിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഋത്വിക് രാജ് പ്രകടിപ്പിച്ച ധൈര്യവും മനസ്സാന്നിധ്യവും സേവന സന്നദ്ധതയും സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അസി.സ്റ്റേഷൻ ഓഫീസർ കെ.സി ഷെറിൽ ബാബു , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി.ദയാൽ , പി.പി.രാഹുൽ, ഗോവിന്ദൻ നമ്പീശൻ, കെ. മധുസൂദനൻ,സിവിൽ ഡിഫൻസ് വളണ്ടിയർമാരായ എം.പി.സെവാഹിർ , കെ.നിസാമുദ്ദീൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |