
കാഞ്ഞങ്ങാട്: സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയാക്കി വീടുകളിൽ എത്തിക്കണമെന്നു ഡിഫറന്റലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ(ഡി.എ.ഡബ്ലു.യു.എഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു മുനിസിപ്പൽ ടൗൺഹാളിൽ സി പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് വേണു അച്ചേരി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം എം കൃഷ്ണൻ പതാക ഉയർത്തി.സെക്രട്ടറി സി.വി.സുരേഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, സി പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.നിശാന്ത്, വിശാലാക്ഷി, രമ, ആനന്ദകൃഷ്ണൻ, ടി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയപാലൻ സ്വാഗതം പറഞ്ഞു. വേണു അച്ചേരി, എൻ.രാജൻ, അനിൽകുമാർ, സജിത ഉദുമ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |