SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

ഇരിട്ടിയിൽ ബി.ജെ.പി തിരംഗയാത്ര

bjp

ഇരിട്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ തിരംഗയാത്ര നടത്തി. കീഴൂരിൽ നിന്നും ആരംഭിച്ച യാത്ര നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം.പ്രശോഭ് സ്വാഗതം പറഞ്ഞു. ബി ജെ പി സംസ്ഥാനസമിതി അംഗം വി.വി.ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ മനോഹരൻ വയോറ, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ വൺ, സെൽ കോഡിനേറ്റർ സത്യൻ കൊമ്മേരി, ജില്ലാ സിക്രട്ടറി പി.പി.ജയലക്ഷ്മി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് എൻ.സിന്ധു, അനിത പുന്നാട്, എ.കെ.ഷൈജു, കൗൺസിലർമാരായ സി വി.സുധാകരൻ, എം.പ്രജീഷ്, വിനീത എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL