
കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപം പൂർണ്ണമായും ഡീസൽ നിറച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. കൊട്ടിയൂരിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറി വില്ലേജ് ഓഫീസിന് സമീപമുള്ള കലുങ്കിന് മുകളിലേക്ക് കയറി കലുങ്കിൻ്റെ പാർശ്വഭിത്തി തകർത്ത് നിൽക്കുകയായിരുന്നു. തോട്ടിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.എതിർ ദിശയിൽ നിന്നുമെത്തിയ ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ടാങ്കർ ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കലുങ്കിന് മുകളിലേക്ക് കയറുകയായിരുന്നു. വളവും വീതി കുറവുമുള്ള ഈ ഭാഗത്തെ റോഡിൽ ഒരേ സമയം രണ്ട് വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാണെന്നും പ്രദേശത്ത് അപകടങ്ങൾ നിത്യസംഭാവമാണെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തെത്തുടർന്ന് കലുങ്കിന്റെ പാർശ്വഭിത്തി പൂർണമായും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |