
തലശ്ശേരി : മദ്യം, മയക്ക്മരുന്ന്, മലിനികരണ വിപത്തിനെതിരെ എരഞ്ഞോളി പഞ്ചായത്ത് വടക്കുമ്പാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 16ന് ഉച്ചയ്ക് 2ന് സംഘടിപ്പിക്കുന്ന ജനകീയ കൺവൻഷൻ കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.മുകുന്ദൻ മഠത്തിൽ കർമ്മ പദ്ധതി അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ അദ്ധ്യക്ഷത വഹിക്കും.പൊലീസ്, എക്സൈസ്, ഫയർ ആന്റ് റസ്ക്യൂ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംസാരിക്കും. കൺവൻഷന് മുന്നോടിയായി പഞ്ചായത്ത് തല കമ്മിറ്റി, വാർഡ് തല കമ്മിറ്റി, എന്നിവ രൂപീകരിച്ചു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാ ട്യത്ത് പ്രകാശൻ, ജനകീയ കൺവൻഷൻ ചെയർമാൻ മുകുന്ദൻ മഠത്തിൽ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ജനാർദ്ദനൻ, എം.രാജൻ, സുശീൽ ചന്ദ്രോത്ത്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാരജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |