
പാണത്തൂർ :കള്ളാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി.എസ് വനിത വികസന കോർപ്പറേഷൻ അനുവദിച്ച ബൾക്ക് ലോൺ കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമൺ ഉദ്ഘാടനം ചെയ്തു. സി ഡി.എസ്ചെയർപേഴ്സൺ ബി.രമ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസ്സി. ജില്ലാ മിഷൻ കോർഡിനേറ്റർ കിഷോർ കുമാർ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എൻ.റോയി ,പി.ശ്രീവിദ്യ,മെമ്പർമാരായ പി.ഗീത,ബിന്ദു, സി രേഖ , പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ ,ബ്ലോക്ക് കോർഡിനേറ്റർ സോയ, വനിത വികസന കോർപറേഷൻ കോർഡിനേറ്റർ ഹിമ എന്നിവർ സംസാരിച്ചു. അക്കൗണ്ടന്റ് രവിത സ്വാഗതവും വൈസ് ചെയർഴ്സൺ സാവിത്രി അയ്യപ്പൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അയൽക്കൂട്ട സെക്രട്ടറി ലതബാലൻ, എ.ഡി.എസ് സെക്രട്ടറി ഷീന ജോഷി, തുടങ്ങിയവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |