
നടുവിൽ:നടുവിൽ:ഒടുവള്ളിതട്ടിലെ പോപ്പുലർ സ്റ്റോർ എന്ന ചെറിയ സ്റ്റേഷനറി കടയിലെത്തുന്നവർക്ക് മുന്നിൽ നിന്നാൽ അല്പം ചരിത്രം കൂടി പഠിക്കാം. ചുമരിൽ തൂക്കിയിട്ടിരിക്കുന്നതിൽ ആദ്യത്തേത് രാഷ്ട്രപിതാവായ മഹാത്മജിയുടെ ഛായാചിത്രം. പിന്നാലെ ആദ്യ രാഷ്ട്രപതിയായ ഡോ.രാജേന്ദ്രപ്രസാദിൽ തുടങ്ങി ഇന്നത്തെ രാഷ്ടപതി ദ്രൗപതി മുർമു വരെയുള്ള എല്ലാവരുടേയും പേരും കാലയളവും രേഖപ്പെടുത്തി ഫ്രെയിം ചെയ്ത ചിത്രങ്ങളുടെ നിര.
തളിപ്പറമ്പ് ആലക്കോട് കൂർഗ് ബോർഡർ റോഡിലെ പ്രധാന ജംഗ്ഷനാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവള്ളിത്തട്ട്. ഇവിടെ നിന്നും നടുവിൽ കുടിയാന്മല ഭാഗത്തേക്കുള്ള റോഡരികിലാണ് പോപ്പുലർ സ്റ്റോർ .
പരേതനായ വാതാപ്പള്ളിൽ മൈക്കിൾ 2018 കട ആരംഭിച്ച കാലത്താണ് വരാന്തയുടെ മുകൾഭാഗത്തായി ചിത്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയത്.കാപ്പി കുടിക്കാനും സാധനങ്ങൾ വാങ്ങാനുമെത്തുന്നവർ ചിത്രങ്ങളെ കൗതുക പൂർവ്വം കണ്ടു. സ്വാതന്ത്ര്യസമരത്തിൽ നായകത്വം വഹിച്ച നേതാക്കളെയും സ്വാതന്ത്ര്യാനന്തരം ഉന്നത സ്ഥാനങ്ങൾ വഹിച്ച മഹാൻമാരെ ഓർക്കുകയും വേണമെന്ന ആഗ്രഹത്താലാണ് കോൺഗ്രസ് പ്രവർത്തകനായിരുന്ന മൈക്കിൾ വലിയ പണം മുടക്കി നേതാക്കളുടെ ഛായാചിത്രങ്ങൾ സ്ഥാപിച്ചത്.
രണ്ടു വർഷം മുമ്പ് മൈക്കിൾ മരിച്ചതിനെ തുടർന്ന് ഭാര്യ ഏലിയാമ്മയും മകൻ സജേഷുമാണ് കട നടത്തുന്നത്. സനീഷ്, ഫാദർ മൈക്കിൾ എന്നിവരാണ് മറ്റു മക്കൾ.2018 നു ശേഷമുള്ള രാഷ്ട്രപതിമാരുടെ ചിത്രങ്ങൾ പിന്നീട് രണ്ടു വർഷം മുമ്പാണ് കൂട്ടിച്ചേർത്തത്. വീടിനോടു ചേർന്നു തന്നെയാണ് ഈ കൊച്ചു രണ്ടു മുറി കടയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |