
പേരാവൂർ: ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുനിത്തലയിൽ നിന്നും പേരാവൂരിലേക്ക് തിരംഗയാത്ര നടത്തി. റിട്ട സുബേദാർ മേജർ ടി.വി. രാമചന്ദ്രൻ മണ്ഡലം പ്രസിഡന്റ് ബേബി സോജയ്ക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തിരംഗ യാത്രയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കൂട്ട ജയപ്രകാശ്, കൂടത്തിൽ ശ്രീകുമാർ ജില്ലാ സെക്രട്ടറി പി.ജി. സന്തോഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം അരുൺ ഭരത്, ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ സന്തോഷ് സ്റ്റീറ്റീഫൻ, കർഷക മോർച്ച ജില്ലാ സെക്രട്ടറി നന്ദികേശൻ, ഓമന ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി. പേരാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമാപനയോഗത്തിൽ ബേബി സോജ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |