
ആറ്റിങ്ങൽ: അയൽപുരയിടത്തിലെ മരങ്ങൾ മുറിച്ച് കടത്തിയ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റശേഖരമംഗലം താഴെകുണ്ടുമം ശ്രീകണ്ഠ ഭവനിൽ നിന്നും കിഴക്കേപ്പുറം പുത്തൻവീട്ടിൽ താമസിക്കുന്ന ശ്രീകണ്ഠൻ (40),അയിലം പച്ച കണിവിള പുത്തൻവീട്ടിൽ സജി (45) എന്നിവരാണ് അസ്റ്റിലായത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.അയിലം വാസുദേവപുരത്തുള്ള 50 സെന്റ് പുരയിടത്തിൽ നിന്ന് 30 വർഷത്തോളം പഴക്കമുള്ള 9 തേക്ക്,4 മരുതി,2 അക്കേഷ്യ എന്നീ മരങ്ങളാണ് മോഷ്ടിച്ചത്.സ്വന്തം പറമ്പിലെ മരങ്ങളാണെന്നാണ് പ്രതികൾ തടി കച്ചവടക്കാരനെ ധരിപ്പിച്ചിരുന്നത്.പറമ്പിലെ മരം മുറിക്കുന്നതിന് നാട്ടിലെ പണിക്കാരെ ഒഴിവാക്കി മടത്തറയിലും മറ്റു ദൂരദേശങ്ങളിൽ നിന്നുമുള്ളവരെയാണ് കൊണ്ടുവന്നത്.തടികൾക്ക് 12 ലക്ഷത്തോളം രൂപ വില വരുമെന്നാണ് വിലയിരുത്തൽ.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജേഷ്.വി.കെ,സബ് ഇൻസ്പെക്ടർമാരായ സുദർശനൻ.കെ.എസ്,സലിം,എ.എസ്.ഐ ജ്യോതിഷ് കുമാർ.വി.വി,പൊലീസുകാരായ മഹേഷ്,സന്തോഷ്,നിധിൻ,അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Attingal police arrested two people for cutting down and transporting trees from a neighbouring property. The accused allegedly misled a timber trader by claiming that the trees belonged to their own land.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |