SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

കെ.എസ്.എസ്.പി.എ പ്രതിഷേധിച്ചു

ksspa

കണ്ണൂർ:നിത്യോപയോഗസാധനങ്ങളുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ക്രമാധീതമായി വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ നിലപാട് കേരളത്തിലെ സർവീസ് പെൻഷൻകാരെ നിരാശപ്പെടുതിയിരിക്കയാണെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ)ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ,സെക്രട്ടറി പി.സുഖദേവൻ,ട്രഷറർ സി.ടി. സുരേന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.ഓണത്തിന് മുമ്പ് 2 ശതമാനം ക്ഷാമാശ്വാസം കുടിശിക സഹിതമുള്ള പ്രഖ്യാപനം ഉണ്ടായില്ല. ഓണാഘോഷത്തിന് മങ്ങലേൽപിക്കുന്നതാണ് നിരാശജനകമായ ഉത്സവ ബത്താ പ്രഖ്യാപനം.സർക്കാർ നിലപാടിൽ
ജനുവരി ഒന്നു മുതൽ ലഭിക്കേണ്ട രണ്ട് ശതമാനം ക്ഷാമാശ്വാസമെങ്കിലും കുടിശ്ശിക സഹിതം ഓണത്തിന് മുൻപ് നൽകാൻ സർക്കാർ തയ്യാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL