കൂത്തുപറമ്പ്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന പതാകജാഥ പ്രയാണം ആരംഭിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽ ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ, സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. സുകുമാരൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എം.എൽ.എ, പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, പി.പി. അനിഷ, പി.എം അഖിൽ, രക്തസാക്ഷി കെ.വി. റോഷന്റെ അമ്മ കെ. നാരായണി, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ. അനുശ്രീ, മുഹമ്മദ് സിറാജ്, വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. മിഥുൻ സ്വാഗതം പറഞ്ഞു. എം.വിജിൻ, ആർ. ശ്യാമ, അഡ്വ. എൽ.ജി ലിജീഷ് എന്നിവരാണ് പതാകജാഥയിലെ അംഗങ്ങൾ. 19 മുതൽ 22 വരെ തൃശ്ശൂരിലാണ് സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |