പഴയങ്ങാടി: ചെറിയാൽ തറാവാട് കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏഴോത്ത് ശശീന്ദ്രൻ ചെറിയാൽ അനുസ്മരണം നടന്നു. കല്ല്യാശ്ശേരി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് കുഞ്ഞി, ഏഴോം ഗ്രാമ പഞ്ചായത്ത് മെബർ എം.പി. ഉണ്ണി, കെ.പി.സി.സി മെമ്പർ കുഞ്ഞിക്കണ്ണൻ, സി.പി.എം ഏഴോം ലോക്കൽ കമ്മിറ്റി സെക്രട്ടറി പരാഗൻ, സി.പി.ഐ ഏഴോം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി സനൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൂർ ജയശീലൻ, ഏഴോം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടേരി, കുഞ്ഞിരാമൻ കോയ്മ, മടപ്പള്ളി പ്രദീപൻ എന്നിവർ പ്രസംഗിച്ചു. സി. നാരായണൻ സ്വാഗതവും സി. മോഹനൻ നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |