SignIn
Kerala Kaumudi Online
Monday, 07 September 2026 12.47 AM IST

സംസ്കാരസാഹിതി ജില്ലാ നേതൃയോഗം

samsakar
സംസ്കാരസാഹിതി കണ്ണൂർ ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സംസ്കാരസാഹിതി കണ്ണൂർ ജില്ലാ നേതൃയോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സംസ്കാരസാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലം കമ്മിറ്റികളും സമയബന്ധിതമായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്കാരസാഹിതി ജില്ലാ സെക്രട്ടറി ലേഖാ നമ്പ്യാരുടെ പുസ്തക പ്രകാശനം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 20ന് നടത്തും. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ പയ്യന്നൂർ, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി വിജയൻ, കണ്ണൂർ ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത്, ഡോ. വി.എ അഗസ്റ്റിൻ, ടി.പി രാജീവൻ, നാരായണൻ കൊയറ്റി, ഡോ. കെ.പി ഗോപിനാഥൻ, സി.കെ ദിലീപ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL