SignIn
Kerala Kaumudi Online
Monday, 07 September 2026 12.47 AM IST

നാരായണൻ അടിയോടി സ്മാരക ഗ്രന്ഥാലയം

vayana
ടി.എൻ നാരായണൻ അടിയോടി സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാല അഡ്വക്കറ്റ് പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വസ്തുതയുമായി യാതൊരു ബന്ധവുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് അപലപനീയമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വക്കറ്റ് പി. സന്തോഷ് കുമാർ എം.പി. പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനുമായിരുന്ന ടി.എൻ നാരായണൻ അടിയോടിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഗ്രന്ഥാലയം ആൻഡ് വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.വി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി സന്തോഷ് കുമാർ ഫോട്ടോ അനാച്ഛാദനം ചെയ്തു. അടിയോടി മാസ്റ്ററുടെ കുടുംബം ഗ്രന്ഥാലയത്തിന് സംഭാവന ചെയ്ത പുസ്തകങ്ങൾ, മകൻ കെ.സി വത്സമണിയിൽ നിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. പത്മനാഭൻ ഏറ്റുവാങ്ങി. വി. ബാലൻ, എം. രാമകൃഷ്ണൻ, രഘുവരൻ പയ്യന്നൂർ, ബാബു രാജേന്ദ്രൻ, കെ.വി സത്യനാഥൻ, എം.വി വേണു, സുരേശൻ പാവൂർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL