ഇരിട്ടി: ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിലെ വയനാടൻ കാട് മേഖലയിൽ തമ്പടിച്ചിരുന്ന കൊമ്പനാനയെ ഹെലിപ്പാട്–താളിപ്പാറ–കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് വനപാലക സംഘം വിജയകരമായി തുരത്തി.
തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം കോട്ടപ്പാറ ഭാഗത്ത് തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളെ സങ്കേതത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും അവ കോട്ടപ്പാറ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയും ഫെൻസിംഗ് കടക്കാതിരിക്കുകയും ചെയ്തു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ആനതുരത്തൽ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. അനുകൂല സാഹചര്യം ലഭിക്കുന്നതനുസരിച്ച് ദൗത്യം വീണ്ടും ആരംഭിക്കുമെന്ന് വനപാലക അധികൃതർ അറിയിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിലും കണ്ണൂർ റാപിഡ് റെസ്‌പോൺസ് ടീമിന്റെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിലുമാണ് ദൗത്യം നടന്നത്. കണ്ണൂർ ആർ.ആർ.ടി, മണത്തണ, ഇരിട്ടി, കീഴ്പ്പള്ളി, ആറളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചർമാരും ദൗത്യത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |