
കണ്ണൂർ: പ്രവൃത്തി പാടെ നിലച്ച് കണ്ണൂർ കല്യാട് പറമ്പിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം.ആയുർവേദ മേഖലയിൽ അത്യാധുനിക ഗവേഷണവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ലക്ഷ്യമിട്ട് പടിയൂർ പഞ്ചായത്തിൽ വിഭാവനം ചെയ്ത 300 കോടിയുടെ പദ്ധതിയാണ് തുടർപ്രവർത്തനമില്ലാതെ നിശ്ചലമായത്.
നിലവിൽ കാടുകയറിയ നിലയിലാണ് കെട്ടിടങ്ങൾ.അകത്ത് മാറാലയും പൊടിയും മണ്ണും പിടിച്ച് കിടക്കുകയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.ഒന്നാംഘട്ടം പൂർത്തീകരിക്കാതെ പ്രഖ്യാപിച്ച രണ്ടാംഘട്ട പ്രവൃത്തികളും പിന്നാലെ മുടങ്ങി.നിലവിൽ ഒന്നാംഘട്ട നിർമ്മാണം 75 ശതമാനം മാത്രമാണ് പൂർത്തിയായത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമ്പിംഗ് പ്രവൃത്തികൾ ആരംഭിച്ചിട്ടു പോലുമില്ല. പൂർത്തീകരിച്ച പ്രവൃത്തിയുടെ ഫണ്ട് നൽകാത്തതിനാൽ കരാറുകാരൻ തുടർപ്രവൃത്തി ഉപേക്ഷിച്ച നിലയിലാണ്.സർക്കാർ 314 ഏക്കറാണ് റിസർച്ച് കേന്ദ്രത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 286 ഏക്കറാണ് നിർമ്മാണത്തിനായി കൈമാറിയത്. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി.
ഇന്ത്യയിലെ ആദ്യ ആയുർവേദ ഗവേഷണകേന്ദ്രം
ആകെ 314 ഏക്കറിലാണ് കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം വിഭാവനം ചെയ്തത്.ഇതിൽ 286 ഏക്കർ ഭൂമി നിർമ്മാണത്തിനായി കൈമാറി.ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഗവേഷണ കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാട്ടേഴ്സ്, തിയേറ്റർ എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഗവേഷണകേന്ദ്രത്തിനു സമീപം 33 കെ.വി.സബ് സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള താമസ യാത്രാസൗകര്യങ്ങൾ എന്നിവയും ഉൾപ്പെടും . ഔഷധസസ്യ ലഭ്യത, താമസ സൗകര്യം, വിനോദ സൗകര്യം തുടങ്ങിയവും ഗവേഷണ കേന്ദ്രത്തിന് അനുബന്ധമായി വിഭാവനം ചെയ്തിരുന്നു .
ഒന്നാംഘട്ടത്തിൽ
314 ഏക്കർ
286 കൈമാറി
36 ഏക്കറിൽ ആശുപത്രി, ലൈബ്രറി, മാനുസ്‌ക്രിപ്റ്റ് കേന്ദ്രം, നേഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ്
1.60 ലക്ഷം സ്‌ക്വയർഫീറ്റിൽ 100 കിടക്കകളോട് കൂടിയ ആശുപത്രി
19,000 സ്‌ക്വയർഫീറ്റിൽ മാനുസ്‌ക്രിപ്റ്റ് കേന്ദ്രം
380 ചതുരശ്ര അടിയിൽ നേഴ്സറി ബ്ലോക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |