
കണ്ണൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഡി.സി സി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി സി ട്രഷറർ കെ.പ്രമോദ്,ഡി.സി സി സെക്രട്ടറിമാരായ പി.മാധവൻ, കെ. ടി.അജിത്ത്, കല്ലിക്കോടൻ രാഗേഷ്,എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, കെ.ജി.ഒ.യു ജില്ലാ പ്രസിഡണ്ട് കെ പി ഗിരീഷ് കുമാർ,മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, അഴിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഉമ്മർ , ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂക്കിരി രാജേഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.സുഖദേവൻ സ്വാഗതവും സിടി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ:ഡി സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് (ചെയർമാൻ), പി.അബൂബക്കർ (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |