SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

ദേശീയ ആയുർവ്വേദ ദിനാചരണം

aayur
ദേശീയ ആയുർവേദ ദിനാചരണം നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: "ആരോഗ്യകരമായ നാളേക്കായി ആയുർവേദം" എന്ന സന്ദേശം ഉയർത്തി പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന് കണ്ടോത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ തുടക്കമായി. നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി ഷീബ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടി.പി രാഖി, വാർഡ് കൗൺസിലർ കെ.വി മനോജ്‌ കുമാർ, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ.വി സാജൻ, രജനി, സാബുപോൾ പെരിങ്ങോം, പി.വി അനുശ്രീ സംസാരിച്ചു. ഡോ. സൗഭാഗ്യ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. 29 വരെ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ ബോധവത്കരണ ക്ലാസ്സുകൾ, യോഗ പരിശീലനം എന്നിവ സംഘടിപ്പിക്കും. ഫോൺ: 04985201265, 7012017759.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL