SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

പി.സി ലേഖയുടെ പുസ്തകം പ്രകാശനം ചെയ്തു

book
പി.സി ലേഖയുടെ പുസ്തക പ്രകാശനം

കണ്ണൂർ: സംസ്‌കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി പി.സി ലേഖയുടെ പുസ്തകം പ്രപഞ്ച കഥകൾ കണ്ണൂർ ഡി.സി.സി. ഓഡിറ്റോറിയത്തിൽ കഥാകൃത്ത് ടി. പദ്മനാഭൻ പ്രകാശനം ചെയ്തു. കോൺഗ്രസിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് സംസ്‌കാരസാഹിതി വിളക്കേന്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ പുസ്തക പരിചയം നടത്തി. എം. രത്നകുമാർ, കൂക്കിരി രാജേഷ്, മനോജ് കാട്ടാമ്പള്ളി, വി.വി വിജയൻ, ടി.പി രാജീവൻ മാസ്റ്റർ, അനീഷ് മേനോൻ തുടങ്ങിയവർ സംസാരിച്ചു. പി.സി. ലേഖ മറുപടി പ്രസംഗം നടത്തി. സംസ്‌കാരസാഹിതി കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് സ്വാഗതവും ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL