കണ്ണൂർ: ജീവിത നൈപുണി വികാസം എന്ന ലക്ഷ്യത്തോടെ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരളം ജില്ലാ കോഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ അദ്ധ്യക്ഷത വഹിച്ചു. 8, 9, 10 ക്ലാസിലെ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും സംഘബോധവും വളർത്താനാവശ്യമായ പ്രവർത്തനങ്ങൾ ശില്പശാലയിൽ തയ്യാറാക്കി. മുഴുവൻ വിദ്യാലയങ്ങളിലും ടീൻസ് ക്ലബ്ബുകൾ രൂപീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി കെ. ബീന, ചൊവ്വ എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപിക വി. ശ്രീജ എന്നിവരും സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റിമാരായ രാകേഷ് ,സന്തോഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |