
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ദേശീയ ആയുർവേദ ദിനാഘോഷം
മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഡോ.സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ രചിച്ച ഔട്ട്‌ലൈൻ ഓഫ് ശല്യതന്ത്ര എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പ് പ്രകാശനവും റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ നിർവഹിച്ചു.ബോധവത്കരണ സെഷനുകളിൽ മാഹിയിലെ അഗദതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.എൻ.അഭിലാഷ് ,തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്.വിനുരാജ് എന്നിവർ പ്രഭാഷണം നടത്തി. ആയുർവേദ തത്വങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധ ആരോഗ്യപരിപാലനം എന്നിവയുടെ പ്രാധാന്യം സെഷനുകളിൽ ചർച്ച ചെയ്തു.നോഡൽ ഓഫീസർ ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ സ്വാഗതവും പ്രൊഫസർ ഡോ.ജെയിംസ് ചാക്കോ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |