
പേരാവൂർ: വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ പേരാവൂർ ഐ.സി.ഡി.എസ്. നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല 'പോഷൺ മാ 2026' ആചരണത്തിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ അദ്ധ്യക്ഷത വഹിച്ചു. സി ഡി.പി.ഒ. ബിജി തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി. പേരാവൂർ,കണിച്ചാർ, കൊട്ടിയൂർ,കേളകം പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷാ ബാലകൃഷ്ണൻ, ഡോ.ത്രേസ്യ പോൾ, സിസിലി കണ്ണന്താനം, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ്ഷ ബിജു, ജിജി ജോയ്, എ.ഷാജു, സി.ഗോപാലൻ, മോഹനൻ കുളക്കാടൻ, വി.ഷീബ, പേരാവൂർ താലൂക്ക് ആശുപത്രി എൽ.എച്ച്.ഐ. സതി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.പി.ആശ തുടങ്ങിയവർ പ്രസംഗിച്ചു. പേരാവൂർ ടൗണിൽ പോഷൺറാലി,ബോധവത്കരണ ക്ലാസ്, ഭക്ഷണ മെനു മത്സരം, പോഷകാഹാര പ്രദർശനം വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |