
കണ്ണൂർ:അടൂരിൽ വച്ച് നടന്ന ഗസറ്റഡ് ഓഫീസർമാരുടെ എട്ടാമത് സംസ്ഥാന കലാമേളയിൽ കണ്ണൂർ ജില്ല 146 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. 35 ഇനങ്ങളിലായി 400 ലധികം ഗസറ്റഡ് ഓഫീസർമാരാണ് രണ്ടു ദിവസത്തെ കലാമേളയിൽ മത്സരിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽവിൻ പി ഗോപാൽ പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സർഗ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.ഡോ: രശ്മിത. കെ .എം , മോണോ ആക്ട് ,മിമിക്രി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജില്ല അവതരിപ്പിച്ച നാടകം 'ഭ്രമം' മികച്ച അവതരണത്തോടെ ഒന്നാമതെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |