SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

യൂത്ത് ലീഗ് ചിറക് സംഘടനാ ക്യാമ്പ്

chirak
ചിറക് സംഘടനാ ക്യാമ്പ് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിറക് സംഘടനാ ക്യാമ്പ് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും യൂത്ത് ലീഗ് നേതാവുമായ മുജീബ് ടി. മലപ്പുറം ക്ലാസ്സിന് നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു. 50 യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുത്ത ക്യാമ്പിൽ മുഖ്യാതിഥി ആയി മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം പ്രസിഡന്റ് സക്കറിയ, എ.പി ബദറുദ്ധീൻ എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എസ്.യു റഫീഖ്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മസ്ഹർ ഹംസ, എസ്.ടി.യു നേതാവ് ജംഷീദ്, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൗദ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL