SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

ഓഫീസ് ഉദ്ഘാടനവും ആദരവും

office
സവർക്കർ സേവാ സംഘം ഓഫീസ് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ: തൊണ്ടിയിൽ - തിരുവോണപ്പുറം റോഡിൽ വീര സവർക്കർ സേവാസംഘം ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. സവർക്കറുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ നേടിയെടുക്കുന്നതിന് സാധാരണക്കാരെ സഹായിക്കുന്നതിനായുള്ള ഹെൽപ്പ് ഡെസ്ക്കായി ഈ ഓഫീസ് പ്രവർത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് സൂചിപ്പിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ മണ്ഡലം പ്രസിഡന്റ് ബേബി സോജ മൊമെന്റോ നൽകി ആദരിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മനോഹരൻ വയോറ, ജയൻ, ബിന്നി തോമസ്, പ്രശാന്ത് ഏനാട്ട്, പ്രജിത്ത് ചാലാറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL