ആലക്കോട്: വേദനകളെ വിലാപമാക്കി നിർത്താതെ അതിജീവനത്തിന്റെ ആവിഷ്‌കാരങ്ങളാക്കി മാറ്റാൻ കൂടിയുള്ള ശ്രമമാണ് കവിതയെന്ന് പ്രശസ്ത കവി വീരാൻ കുട്ടി അഭിപ്രായപ്പെട്ടു. സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, ചാവനാലിൽ സിനിതോമസ് രചിച്ച 'അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി മാധവൻ പുറച്ചേരി പുസ്തകം ഏറ്റുവാങ്ങി. കെ.വി സിന്ധു പുസ്തക പരിചയം നടത്തി. റീഡേഴ്സ് ഫോറം പ്രസിഡന്റ് എ.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജോഷി ചാവനാലിൽ, മുഹമ്മദ് അസ്ലം, ഫാദർ ജിയോ പുളിക്കൻ, ഫാ. ആന്റണി തെക്കേമുറി, ഒ.എം ജോർജ്, പ്രിയ രാധാകൃഷ്ണൻ, വി.കെ സുരേഷ്ബാബു, കെ.എം ഷാജു, പി രാമൻ, എൻ. രാധാകൃഷ്ണൻ, ഷൈൻ കുമാർ, സിനിതോമസ് സംസാരിച്ചു. അഡ്വ. ജിജി കുന്നേറി സ്വാഗതവും ജി. പ്രദീപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |