SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

സൂര്യാസ്‌തമനം ബോട്ടിലിരുന്ന് ആസ്വദിക്കാം,​ ക്രൂയിസ് ടൂറിസം സർവീസിന് തുടക്കം

ആലപ്പുഴ: സന്ധ്യാസമയത്തെ പ്രകൃതിഭംഗിയും കായൽസൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ടൂറിസം ബോട്ട് സർവീസിന് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് 5ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി.സുധാകരൻ എം.എൽ.എ സർവീസ് ഉദ്ഘാടനം ചെയ്യും. എ.ഡി.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും.ആദ്യ ടിക്കറ്റ് വിതരണം കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ.ജെ.ഒ. അരുൺ സ്വാഗതം പറയും.ജില്ലാ കളക്ടർ ഷാജി വി.നായർ, കെ.എസ്.ആർ ടി.സി എം.ഡി പ്രമോജ് ശങ്കർ, മുല്ലയ്ക്കൽ വാർഡ് കൗൺസിലർ സതീദേവി എന്നിവർ സംസാരിക്കും. ജലഗതാഗത വകുപ്പ് പ്രോജക്ട് ഓഫീസർ എം.വി.അരുൺ നന്ദി പറയും. നാളെ മുതൽ എല്ലാദിവസവും സർവീസുണ്ടാകും.

സന്ധ്യാസർവീസ്

വൈകിട്ട് 5.30ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് യാത്ര പുറപ്പെട്ട് പുഞ്ചിരി ജെട്ടി, മംഗലശേരി വഴി വേമ്പനാട് കായലിലെത്തി തിരിച്ച് സായി വഴി പുന്നമടയിലൂടെ രാത്രി 7.30ന് ആലപ്പുഴയിൽ തിരികെ എത്തുന്നതാണ് സർവീസ്. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സീ കുട്ടനാട് ബോട്ടിനെയാണ് സൺസെറ്റ് സർവീസിനും ഉപയോഗിക്കുന്നത്. ക്രൂയിസിൽ ലഘുഭക്ഷണമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. ചൂട് കുറയുന്ന സമയത്ത് കായൽക്കാറ്റേറ്റ് പ്രകൃതിഭംഗി പൂർണമായി ആസ്വദിക്കാൻ അവസരമൊരുക്കുന്ന സർവീസ് ജനപ്രിയമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

വിശദവിവരങ്ങൾക്ക് : 9400050326,

9400050333, 9400050325

ടിക്കറ്റ് ചാർജ്ജ്: 200 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL