പേരാവൂർ: പേരാവൂർ ടൗണിനെ സമ്പൂർണ്ണ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ബാബു തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശുചിത്വമിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ രജീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. അബ്ദുൽ റഷീദ്, ഷീബ ഗോപിനാഥ്, റാണി ടോമി, മെമ്പർമാരായ ജൂബിലി ചാക്കോ, ബേബി സോജ, കെ.കെ. സ്മിത, പേരാവൂർ എസ്.ഐ. നിതിൻ, ഷൈനി മനോജ് കെ.സി. സനൽ കുമാർ, ഷിജിത്ത് വായന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |