പഴയങ്ങാടി: മാടായി വടുകുന്ദ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഫണ്ട് ഉദ്ഘാടനം പഴയങ്ങാടി ഗ്ലോബൽ മെഡിക്കൽ ലാബ് ഉടമ കെ.വി ശ്രീനിവാസൻ ആഘോഷ കമ്മിറ്റി ചെയർമാൻ ടി. അയ്യപ്പന് നൽകി നിർവഹിച്ചു. ഉത്സവ ഫണ്ട് സമാഹരണ കൗണ്ടർ മാടായി സർവീസ് ബാങ്ക് സെക്രട്ടറി ടി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സുധീർ വെങ്ങര അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി ടി.വി കുഞ്ഞിരാമൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി. അയ്യപ്പൻ, ക്ഷേത്രം മേൽശാന്തി ഹരി ജയന്തൻ നമ്പൂതിരി, ഐ.വി ദിനേശൻ, നമ്പ്രാടത്ത് ഭാസ്കരൻ, ക്ഷേത്രം മനേജർ കെ.വി നന്ദനൻ, ട്രഷറർ കുന്നുമ്മൽ വീട്ടിൽ അജിത്ത്കുമാർ, സതീഷ് വെങ്ങര, മധു മാടൻ, കുപ്പത്തി ചന്ദ്രൻ, വി.വി മുരളീ കൃഷ്ണൻ, കൂടച്ചീരെ ശ്രീജിത്ത്, എം.വി ശ്രീജിത്ത് പ്രസംഗിച്ചു. ഡിസംബർ 24 മുതൽ 29 വരെയാണ് ക്ഷേത്രോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |