വിഴിഞ്ഞം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി പെൺകുട്ടിയെ ഇളയമ്മയും ഭർത്താവും ആദ്യം ആയുർ കേരള റിസോർട്ടിൽ എത്തിച്ചാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടിക്കൊപ്പം ഇളയമ്മയും ഭർത്താവും സ്പായിൽ താമസിക്കുകയായിരുന്നു. ഇവിടെ നിന്നു പിണങ്ങിയതോടെ പെൺകുട്ടിയുമായി ഡ്രീംസ് സ്പായിൽ എത്തി. ഇതിനിടെ, ആദ്യത്തെ സ്പായിൽ വച്ച് പരിചയപ്പെട്ട നെയ്യാർ ഡാം സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ മാസം 19 ന് പെൺകുട്ടി ഒളിച്ചോടി. തുടർന്ന് ഇളയമ്മ നൽകിയ പരാതിയിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി കോടതി മുഖാന്തരം ഇളയമ്മയോടൊപ്പം വിട്ടു.
രണ്ട് ആധാർ
രണ്ടു പ്രായം
ഇളയമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്നു പെൺകുട്ടിയുടെ രണ്ട് ആധാർ കാർഡുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ഒന്നിൽ 20 വയസും മറ്റൊന്നിൽ 16 വയസുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ പൊലീസ് പെൺകുട്ടിയെ രക്ഷിതാക്കളുടെ സംരക്ഷണയിൽ നിന്ന്
ഷെൽറ്റർ ഹോമിലേക്ക് മാറ്റി. പരിഭാഷകന്റെ സഹായത്തോടെ നടത്തിയ കൗൺസലിംഗിലാണ് പീഡനം കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ഇളയമ്മയും ഭർത്താവും ഒളിവിൽ പോയി. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളുകളുമായി ബന്ധപ്പെട്ട് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലന്ന് പൊലീസ് ഉറപ്പുവരുത്തി.
ഹെൽത്ത് ഇൻസ്പെക്ടർ
ബിനാമി
കോവളത്തെ സ്പായിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ബിനാമി ഇടപാട് ഉണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് പ്രതികൾ നിരന്തരം ബന്ധപ്പെട്ട രേഖകൾ ലഭിച്ചിട്ടുണ്ട്.
സ്പാ റെയ്ഡ് കൂടുതൽ
കോഴിക്കോട്ട്
തിരുവനന്തപുരം: ഇന്നലെ സ്പാകളിൽ നടന്ന റെയ്ഡിന്റെ ഭാഗമായി ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോട്ടാണ്.
87 കേന്ദ്രങ്ങളിൽ 70 എണ്ണത്തിൽ റെയ്ഡ് നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ 71 റെയ്ഡുകൾ നടത്തി. തൃശ്ശൂർ സിറ്റിയിൽ 58 ൽ 56 എണ്ണത്തിലും പാലക്കാട് 71 ൽ 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകൾ വീതം രജിസ്റ്റർ ചെയ്തു. എറണാകുളം റൂറലിൽ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവുമാണ് രജിസ്റ്റർ ചെയ്തത്. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു. പരിശോധനകൾ വരും ദിവസങ്ങളിലുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |