SignIn
Kerala Kaumudi Online
Monday, 19 October 2026 1.10 AM IST

അമൃതശ്രീ അംഗങ്ങൾക്ക് വസ്ത്ര വിതരണം

photo
മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ആലപ്പാട് മൂക്കുംപുഴയിൽ നടന്ന 'അമൃതശ്രീ' സംഗമത്തിൽ അംഗങ്ങൾക്കുള്ള വസ്ത്ര വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് ഉദ്ഘാടനം ചെയ്യുന്നു. ബ്രഹ്മചാരി ശരണാമൃത ചൈതന്യ സമീപം.

കരുനാഗപ്പള്ളി: വനിതകളെ സാമ്പത്തികമായും, സാമൂഹ്യമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന , 'അമൃതശ്രീ' അംഗങ്ങൾക്കുള്ള വസ്ത്രങ്ങളുടെ വിതരണം നടന്നു. ആലപ്പാട് മൂക്കുംപുഴയിൽ നടന്ന 'അമൃതശ്രീ' സംഗമവും വസ്ത്ര വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തൃദീപ് അദ്ധ്യക്ഷയായി. ചടങ്ങിൽ സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹരിത, അശ്വതി അപ്പു, ശ്രീലാൽ തുടങ്ങിവർ സംസാരിച്ചു. സ്വാശ്രയ സംഘത്തിലെ ഒരോ അംഗങ്ങൾക്കുമുള്ള ധന സഹായം ബാങ്ക് വഴി നേരത്തെ വിതരണം ചെയ്തു. കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന 'അമൃതശ്രീ' സ്വാശ്രയ സംഘങ്ങളിലൂടെ, കേരളത്തിൽ മാത്രം രണ്ടര ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL