
ചാരുംമൂട് :ഇടപ്പോൺ 198 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 22-ാ മത് എം.കെ.കുഞ്ഞൻപിള്ള മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡും പി.കെ.കമലാക്ഷിയമ്മ മെമ്മോറിയൽ അവാർഡും കെ.ആർ.വിശ്വനാഥൻ മെമ്മോറിയൽ അവാർഡും വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. വിജു വി.നായർ ഉൽഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഖജാൻജി മനോഹരക്കുറുപ്പ്,സെക്രട്ടറി വേണുക്കുട്ടൻപിള്ള,വൈസ് പ്രസിഡന്റ രാധാകൃഷ്ണൻ രാധാലയം,ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ,വനിതാ സമാജം പ്രസിഡന്റ് വൽസലാ സതീഷ്, സെക്രട്ടറി ശ്രീജ വി.പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |