നെടുങ്കണ്ടം: ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7.5 ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി. പാറത്തോട് ശിങ്കാരക്കണ്ടം കരയിൽ നിളാദേവി വീട്ടിൽ രാജുവിനെയാണ് (26) പിടികൂടിയത്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻപെക്ടർ (ഗ്രേഡ്) സേവ്യറും സംഘവും നെടുങ്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
തുടർ നടപടികൾക്കായി കേസ് ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |