SignIn
Kerala Kaumudi Online
Monday, 19 October 2026 2.25 AM IST

അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം; മോഷ്ടാവ് വയനാട്ടിൽ പിടിയിൽ

സുൽത്താൻ ബത്തേരി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നൂറിലധികം മോഷണം നടത്തിയ പ്രതിയെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. എടപ്പാൾ കാലടി കൊട്ടാരപ്പാട്ട് സജീഷ് (44) നെയാണ് ബസിൽ വരുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ പിടികൂടിയത്. മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ സജീഷ് കോഴിക്കോട് കുണ്ടായിത്തോട് പ്രദേശത്തെ അമ്പലത്തിൽ മോഷണം നടത്തി മോഷണ മുതലുമായി വയനാട് വഴി കർണടാകയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. ഇയാളെ പിന്നീട് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറി.

കോഴിക്കോട് നിന്ന് ബസ് മാർഗം മോഷണമുതലുമായി വയനാട് വഴി കർണാടകയിലേക്ക് രക്ഷപ്പടാനുള്ള യാത്രാമദ്ധ്യേയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ നൗഫൽ സുൽത്താൻ ബത്തേരിയിലേക്ക് ബസ് കയറുന്നതിനിടെ സജീഷിനെകണ്ട് സംശയം തോന്നി ഡി.വൈ.എസ്.പിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബസ് സുൽത്താൻ ബത്തേരിയിലെത്തിയപ്പോൾ സജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പക്കൽ നിന്ന് അമ്പലത്തിൽ നിന്ന് മോഷണം നടത്തിയ സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു.

മോഷ്ടിച്ച ബൈക്കുമായി മോഷ്ടിച്ച് അമ്പലങ്ങളിലെത്തി മോഷണം നടത്തുന്നതാണ് സജീഷിന്റെ രീതി. ഇത്തരത്തിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട്, കോടഞ്ചേരി, അമ്പലപ്പുഴ, മലപ്പുറം, തൃശൂർ തുടങ്ങിയ സ്‌റ്റേഷൻ പരിധികളിലും നൂറിലധികം കേസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL