
കണ്ണൂർ:ക്ഷേമനിധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി. താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ക്ഷേമനിധി ഓഫീസ് പ്രവർത്തനം സ്തംഭനാസസ്ഥയിലാക്കി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് കേരള സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം.കണ്ണൂർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ച് സി ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം സി കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.യു.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞു. കെ.ജയരാജൻ, വി.വി.പുരുഷോത്തമൻ, പി.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |