
കാഞ്ഞങ്ങാട്:കെ.എസ്.എസ്.പി.എ അജാനൂർ മണ്ഡലം സമ്മേളനം വെള്ളിക്കോത്ത് നെഹ്‌റു ബാലവേദിഹാളിൽ സമാപിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. എം.കൃപലാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ കാട്ടുകുളങ്ങര, സി പി.ഉണ്ണികൃഷ്ണൻ , കെ.പി.മുരളീധരൻ ,എൻ.കെ.ബാബുരാജ് , ബാലകൃഷ്ണൻ നായർ പെരിയോക്കി, പി. ഗൗരി, കെ.ബലരാമൻ ,ഗോപി കാരക്കോട്ട്, രാധ കെ.ഇടയില്ലം, സി പി.കുഞ്ഞിനാരായണൻ ,എം.വി.ദാമോദരൻ,കെ.വി.ഗീത , ലതിക , വി.കെ.ഭാസ്കരൻ, എന്നിവർ സംസാരിച്ചു. പി.ഗംഗാധരൻ സ്വാഗതവും ബേബി രാജ് നന്ദിയും പറഞ്ഞു. ബാലകൃഷ്ണൻ മാസ്റ്റർ,സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു .. ദീർഘദൂര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |