SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

ജൂനിയർ റെഡ്ക്രോസ് വിഷൻ സ്ക്രീനിംഗ് ക്യാമ്പ്

red-crose

കാഞ്ഞങ്ങാട്: ജൂനിയർ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കണ്ണ് പരിശോധനക്യാമ്പ് സംഘടിപ്പിച്ചു. സ്പെഷലിസ്‌റ്റ് മെഡിക്കൽ ഓഫീസർ ഡോ.പ്രിയ, ഒപ്റ്റോമെട്രിഷ്യൻ രഹ്‌ന എന്നിവരടങ്ങുന്ന മെഡിക്കൽ ടീം വിദ്യാലയത്തിലെ അഞ്ഞൂറോളം കുട്ടികളെ ആദ്യഘട്ടത്തിൽ പരിശോധിച്ചു. പ്രധാനദ്ധ്യാപകൻ പി.അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അദ്ധ്യാപിക ലളിതാംബിക ടീച്ചർ , ഹെൽത്ത് ക്ലബ്ബ് കൺവീനർ അഷറഫ് മാസ്റ്റർ , രാകേഷ് മാസ്റ്റർ പ്രബിൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. റെഡ് ക്രോസ് കൗസിലർ പ്രിയ ടീച്ചർ നേതൃത്വം നൽകി. വിഷൻ സ്‌കീനിംഗ് ക്യാമ്പിന്റെ രണ്ടാം ഘട്ടം നവംബറിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL