
കാഞ്ഞങ്ങാട്: സംസ്ഥാന കേഡറ്റ് തയ് കോൺഡോ ചാമ്പ്യൻഷിപ്പ് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നും നാളെയുമായി നടക്കും.. തൈക്വോണ്ടോ അക്കാദമി കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 750-ൽ പരം കായിക താരങ്ങൾ പങ്കെടുക്കും.ഇന്ന് വൈകീട്ട് നാലു മുതൽ ആറ് കോർട്ടുകളിലായാണ് മത്സരം. വൈകിട്ട് 6ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാംഉദ്ഘാടനം ചെയ്യും.നവംബർ 1ന് വൈകിട്ട് 5ന് കാഞ്ഞങ്ങാട് നഗരസഭ വി.വി.രമേശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.ബി.അജി അദ്ധ്യക്ഷത വഹിക്കും. പി.പി കരുണാകരൻ മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ തയ് കോൺഡോ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം.കുഞ്ഞബ്ദുള്ള,ജില്ലാ പ്രസിഡന്റ് വി.വി.മധു, പി.പി.രാജൻ,കൺവീനർ പി.ശ്രീജിത്ത്, ജില്ലാ സെക്രട്ടറി ബി.ഐ.പ്രകാശ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |