SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

കണ്ണാടിപ്പറമ്പ് സ്‌കൂളിൽ രക്തദാന ക്യാമ്പ്

kannadiparamb

പയ്യാവൂർ : കണ്ണാടിപ്പറമ്പ്ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എ.വി.ഇന്ദു ആമുഖ പ്രഭാഷണം നടത്തി. മദർ പി.ടി.എ പ്രസിഡന്റ് ടി.മെഹ്രാബി, സ്‌കൂൾ മുഖ്യാദ്ധ്യാപിക പി.സീമ, സ്റ്റാഫ് സെക്രട്ടറി പി.കെ.രാജേഷ്, എൻ.എസ്.എസ് മുൻ പി.എ.സി അംഗം ഡി.ബിനോയ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിലെത്തിയവരിൽ
45 പേർ രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ക്യാമ്പ് സഹായകരമായതായി സംഘാടകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL