
നീലേശ്വരം: പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോൽസവം നവംബർ മൂന്ന്,നാല് തീയതികളിൽ നടക്കും.മൂന്നിന് വൈകുന്നേരം 6 മണിക്ക് പട്ടേന ശ്രീ സുവർണ്ണവല്ലി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വീരഭദ്രസ്വാമി ക്ഷേത്ര ദർശനാനന്തരം പട്ടേന മുങ്ങത്ത് ഭഗവതി ക്ഷേത്രത്തിലെത്തും.തിടങ്ങലിന് പൂമാരുതൻ തെയ്യം വെള്ളാട്ടം, രക്ത ചാമുണ്ഡി തോറ്റം, ചെർളത്ത് ഭഗവതി തോറ്റം,വിഷ്ണുമൂർത്തി തോറ്റം.തുടർന്ന് എഴുന്നള്ളത്തോടെ പാടാർ കുളങ്ങര ഭഗവതി തോറ്റം. ഇതിന് ശേഷം തൊണ്ടച്ഛൻ തെയ്യം അരങ്ങിലെത്തും. നാലിന് രാവിലെ പൂമാരുതൻ, രക്ത ചാമുണ്ടി, ചെർളത്ത് ഭഗവതി, വിഷ്ണുമൂർത്തി, പാടാർ കുളങ്ങര ഭഗവതി ,ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |