
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിയമനടപടിയുമായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. ആരോപണം ഉന്നയിച്ച സഹോദരിയുടെ മകൻ ഇ.പി.ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനും വക്കീൽ നോട്ടീസ് അയച്ചു. ഇരുവരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നുമാണ് ആവശ്യം.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറായിരുന്ന ശശിധരൻ കർത്തയുടെ പണമാണ് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം. ശ്യാംജിത്തിന്റെ ആരോപണങ്ങൾ വൈദേകം മാനേജ്‌മെന്റ് പൂർണമായും നിഷേധിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്ന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ പ്രതികാരമായാണ് ആരോപണമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |