കണ്ണൂർ: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ. പൊതുവാച്ചേരി സ്വദേശി പട്ടാറത്ത് മുനീർ (34) ആണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട മുനീറിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ടി. അഖിലും സംഘവുമാണ് കണ്ണൂർ ടൗണിൽ നിന്നും പിടികൂടിയത്. കോഴിക്കോട് ഏലത്തൂർ സ്വദേശി മുഹമ്മദ് നിഷ്മലിന്റെ ആക്റ്റീവ സ്കൂട്ടറാണ് കഴിഞ്ഞ മാസം ആറിന് ഉച്ചയോടെ മോഷണം പോയത്. ചൊവ്വ കോ-ഓപ്പ റൂറൽ ബാങ്കിന് സമീപം നിർത്തിയിട്ടതായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ടൗൺ പൊലീസ് ഉദ്യോഗസ്ഥരായ ലതീഷ്, ബൈജു, രതീഷ്, നിശാന്ത്, ബാബു മണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |