SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

കണ്ണൂർ ജില്ലാ ശാസ്‌ത്രോത്സവത്തിൽ ആകർഷകമായി ട്രോഫി ഡിസ്‌പ്ലേ

trophy
മൂത്തേടത്ത് ഹൈസ്കൂളിൽ ഒരുക്കിയ വിജയികൾക്ക് മുൻ രാഷ്ട്രപതി ട്രോഫി സമ്മാനിക്കുന്ന ഡിസ്‌പ്ളേ

തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ച് ട്രോഫി ഡിസ്‌പ്ലേ. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ 101ാം നമ്പർ മുറിയിൽ സജ്ജമാക്കിയ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് ട്രോഫി വാങ്ങുന്ന ഫോട്ടോ എടുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുറിക്ക് പുറത്ത് ഭാരതീയ ശാസ്ത്ര രത്നങ്ങളെ പരിചയപ്പെടുത്തുന്ന വലിയ ചാർട്ട് എല്ലാവരും ശ്രദ്ധയോടെ വായിക്കുന്നു.
ആര്യഭടൻ, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ, മേഘനാഥ് സാഹ, പി.സി മെഹലനോബിസ്, സി.വി രാമൻ, എം.എസ് സ്വാമിനാഥൻ, ജഗദീശ് ചന്ദ്രബോസ്, ഹോമി ജെ ഭാഭ, കൽപ്പന ചൗള, സത്യേന്ദ്രനാഥ് ബോസ്, വിക്രം സാരാഭായ്, രാമാനുജൻ, പ്രഫുല്ലചന്ദ്ര റായ്, എ.പി.ജെ അബ്ദുൾ കലാം എന്നിവരെക്കുറിച്ചുള്ള ലഘു വിവരങ്ങളാണ് ചാർട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത്. അവരുടെ കട്ടൗട്ടുകൾ ട്രോഫി റൂമിൽ സജ്ജീകരിച്ചിട്ടുമുണ്ട്.
മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫി നൽകാനുള്ള ഒരുക്കം ട്രോഫി കമ്മിറ്റി നടത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ മത്സരത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റ് മാത്രമാണ് നല്കിയിരുന്നത്. ഇക്കുറി അദ്ധ്യാപകർക്കും ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഒ.പി ജിഷ കൺവീനറായുള്ള കമ്മിറ്റിയാണ് ട്രോഫിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ട്രോഫി ഡിസ്‌പ്ലേ റൂം ടി.കെ ഗോവിന്ദൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SASTHRAKERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL